മുക്കം: കാരശ്ശേരി കരുവോട്ട് റോഡരികിലെ പറമ്പിൽ നിന്ന് കായ്ക്കുന്ന കവുങ്ങ് മുറിച്ചു കടത്തിയതായി പരാതി. പറമ്പിന്റെ ഉടമ ഫറോക്ക് ചെറുവണ്ണൂർ മുല്ലവീട്ടിൽ അബ്ദുറഹ്‌മാൻ മുക്കം പൊലീസിൽ പരാതി നൽകി.