താമരശ്ശേരി: ശ്രീകൃഷ്ണ ജയന്തിയുടെ വരവറിയിച്ച് ബാലഗോകുലം താമരശ്ശേരി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലും വീടുകളിലും പതാകദിനം ആചരിച്ചു. വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം എന്ന സന്ദേശവുമായിട്ടാണ് പതാക ഉയർത്തിയത്.
വാകപ്പൊയിലിൽ ഗിരീഷ് തേവള്ളി പതാക ഉയർത്തി. പി.ടി. മനോജ് കുമാർ, കെ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.