വടകര: കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ അഴിയൂർ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ചു . പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള പതിനേഴാം വാർഡ്, അഴിയൂർ ചുങ്കം സൗത്ത് വാർഡ് പൂർണമായും അടച്ചിടാൻ കളക്‌ടർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഉറവിടമറിയാതെ ഒരു ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൂഴിത്തല, ദോബികുളം, 15, 16, വാർഡുകളിലെ ചില ഭാഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്തിലെ 18ാം വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 3, 5, 6, എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണം ഉണ്ട്. പൂർണ്ണമായും അടച്ചിട്ട 17, 18 വാർഡുകളിൽ ബാങ്കുകൾക്ക് 10 മണി മുതൽ ഒരു മണി വരെയും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ 10 മണി മുതൽ 6 മണി വരെയും ഹോട്ടലുകൾ പാർസൽ മാത്രം 8 മണി മുതൽ 8 മണി വരെയും ചിക്കൻ കടകൾ രാവിലെ 7 മണി മുതൽ 2 മണി വരെ, മിൽമ ബൂത്ത് രാവിലെ അഞ്ച് മണി മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ 6 വരെയും പ്രവർത്തിക്കാം (17, 18 വാർഡുകളിൽ മാത്രം) മറ്റ് പ്രദേശങ്ങളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 7.30 വരെയും പ്രവർത്തിക്കാം അഴിയൂർ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായതിനാൽ വോട്ടർപട്ടിക ഹിയറിംഗിന് നോട്ടീസ് കിട്ടിയവർക്ക് മാത്രമാണ് പഞ്ചായത്തിൽ പ്രവേശനം.