school
നിർമ്മാണം പൂർത്തികരിച്ച കുറ്റിയാടി ഗവ: ഹയർ സെക്കന്റി സ്‌കൂൾ പുതിയ കെട്ടിടം

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹൈസ്‌കൂൾ അന്തരാഷ്ട നിലവാരത്തിലേക്ക് ഉയരുന്നു. സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ബുധനാഴ്ച രാവിലെ 11ന് വീഡയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ അറിയിച്ചു.

കിഫ്ബി പദ്ധതിയിൽ 5 കോടി രൂപ ചെലവഴിച്ചാണ് ബഹുനില കെട്ടിടങ്ങളുടെ പണി പൂർത്തികരിച്ചത്.
ആധുനിക സൗകര്യങ്ങളോടെ 16 ക്ലാസ് മുറികളും പ്ലസ് ടു വിഭാഗത്തിൽ ലാബ് സൗകര്യങ്ങളുമായി ഏഴ് ക്ലാസ് മുറികളുമാണ് പൂർത്തീകരിച്ചത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ ചെലവഴിച്ച് മറ്റൊരു കെട്ടിടത്തിന്റെ പണിയും പൂർത്തിയാക്കിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് കെ.പി.അബ്ദുൾ റസാഖ്, പ്രധാനാദ്ധ്യാപിക എം.പ്രസന്ന, എസ്.എം.സി ചെയർമാൻ വി.കെ.റഫീഖ്, പി.ടി.എ വൈസ് പ്രസിഡന്റ് കേളോത്ത് റഷീദ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി പാറക്കൽ ജമാൽ, കെ.പി.രമേശൻ, കുനിയേൽ അസീസ്, എൻ.കെ.ശശീന്ദ്രൻ, സി.അബ്ദുൾ സമദ്, ജമീല മൈലശ്ശേരി, സെറീന എന്നിവരും പങ്കെടുത്തു.