കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ അഴിമതിയിലും മഹിളാ മാൾ തട്ടിപ്പിലും പ്രതിഷേധിച്ച് സൗത്ത് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാക്ക് വാൾ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.വി. മൻസൂർ മാങ്കാവ് അദ്ധ്യക്ഷനായിരുന്നു. എൻ സി അബൂബക്കർ, ഷമീൽ തങ്ങൾ, കെ.എം.എ. റഷീദ്, എ. ഷിജിത്ത് ഖാൻ, എം. സിറാജ്, ശംസു പന്നിയങ്കര, ഷുഹൈബ്, ബഷീർ മുഖദാർ, യൂനുസ് കോതി, മനാഫ് കല്ലായി, കോയമോൻ പുതിയപാലം, സമീർ കല്ലായി എന്നിവർ സംസാരിച്ചു.