പടനിലം: പടനിലം ഗവ.എൽ.പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി .കെ ഹിതേഷ് കുമാർ, എം.ശിവാനന്ദൻ, വിനോദ് പടനിലം, ആസിഫ റഷീദ്, എ.കെ ഷൗക്കത്ത്, കെ. അസ്ബിജ, ശ്രീബ പുൽക്കുന്നുമ്മൽ, സി.കെ സിദ്ദീഖ്, പ്രധാനാദ്ധ്യാപകൻ (ഇൻചാർജ്) കെ.സി അബ്ദുസ്സലാം, പി.ടി.എ പ്രസിഡന്റ് യൂസഫ് പടനിലം എന്നിവർ പ്രസംഗിച്ചു.