march
വേളം പഞ്ചായത്തിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി നടത്തിയ മാർച്ച് കെ.പി.പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: വേളം പഞ്ചായത്തിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എഫ്.എൽ.ടി.സി പ്രവർത്തനക്ഷമാക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ഉദ്ഘാടനം ചെയ്തു.സി.കെ ബിപിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു.സി. രാജീവൻ,സി.കെ ബിജിത് ലാൽ,സി.രജീഷ്,എൻ.പി സുജിത്, ജലീഷ് കരുവോത്ത്,എം.പി ജയേഷ്,എൻ.കെ മഞ്ജു പ്രസാദ്,പി.കെ സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.