കുറ്റ്യാടി: പഞ്ചായത്ത് പ്രസിഡന്റ് അവധിയിൽ പ്രവേശിച്ചതോടെയുണ്ടായ ഭരണസ്തംഭനത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനം താളംതെറ്റുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. കിണറുള്ള കണ്ടിമുക്കിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഇ.കെ നാണു ഉദ്ഘാടനം ചെയ്തു. തായന ശശി അദ്ധ്യക്ഷത വഹിച്ചു. പി.വത്സൻ, എൻ.കെ വിശ്വനാഥൻ ,പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. തീക്കുനിയിൽ സി.പി .ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ഉദ്ഘാടനം ചെയ്തു. വി.ലിഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ്, സി.കെ ബിജിത് ലാൽ എന്നിവർ പ്രസംഗിച്ചു. കേളോത്ത് മുക്കിൽ എൻ.സി.പി മണ്ഡലം പ്രസിഡന്റ് പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.രാജീവൻ, കെ.കെ മനോജൻ എന്നിവർ പ്രസംഗിച്ചു. പൂളക്കൂലിൽ എൻ.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുനിയിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.സത്യൻ, വി.പി ശശി, ഒ.പി രാഘവൻ, സി.പി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ശാന്തിനഗറിൽ സി.കെ ബാബു ഉദ്ഘാടനം ചെയ്തു. ഒ.പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം അശോകൻ, സി. രജീഷ്, ഒ.രാജൻ എന്നിവർ പ്രസംഗിച്ചു. കാക്കുനിയിൽ ടി .വി മനോജൻ ഉദ്ഘാടനം ചെയ്തു. ടി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി ഗംഗാധരൻ, ഇ .രാജീവൻ, എം.എം ചാത്തു, കെ.കെ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ചോയി മഠത്തിൽ പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. കോറണോത്ത് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. പി.പി ചന്ദ്രൻ പ്രസംഗിച്ചു. പൂമുഖത്ത് ടി.പി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ഇ രാജേഷ്, സി.കെ ബിപിൻ ലാൽ എന്നിവർ പ്രസംഗിച്ചു.