പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അമ്പലക്കണ്ടി അവടുക്ക കോക്കാട് അമ്പലം റോഡ് നവീകരണം തുടങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിലാണ് നവീകരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സൈറ ബാനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയേഷ് കെ.പി സ്വാഗതം പറഞ്ഞു. കെ.കെ. സൂപ്പി, കൺവീനർ രാജീവൻ തൊടുവയൽ,എ.കെ അസീസ് തുടങ്ങിയവർ പങ്കെടുത്തു.