പേരാമ്പ്ര: സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന പി.കെ. മൊയ്തീനെ അനുസ്മരിച്ചു. എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി. ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, കെ.ശങ്കരൻ, ഇ.പി. ദാമോദരൻ, പ്രൊഫ. എ.കെ. ശങ്കരൻ, സലീം മടവൂർ ,പി.കെ. പ്രവീൺ, അഡ്വ. വിനോദ് പയ്യട, ഇ.കെ. ശ്രീനിവാസൻ, സി. ഹരി, എൻ.സി. മോയിൻകുട്ടി, കെ. ലോഹ്യ, കെ. സജീവൻ, എടയത്ത് ശ്രീധരൻ, കെ. ദാമു, ഒ.പി. ചന്ദ്രൻ, കെ. പാച്ചർ, എ. ബാലകൃഷ്ണൻ, ആർ.എൻ. രജ്ജിത് എന്നിവർ പ്രസംഗിച്ചു.