21 പേർക്ക് സമ്പർക്കത്തിലൂടെ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1732 ആയി. ഇതിൽ 1474 പേർ രോഗമുക്തരായി. നിലവിൽ 249 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവർ:

കോഴിക്കോട് ചികിത്സയിലുള്ള കൽപ്പറ്റ സ്വദേശി (28), ബേഗൂർ സമ്പർക്കത്തിലുള്ള പനവല്ലി സ്വദേശികൾ (19,49,59), മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികൾ (51,24,59), പത്തനംതിട്ടയിൽ നിന്ന് വന്ന ബത്തേരി സ്വദേശികളായ അഞ്ചുപേർ (50,70,65,23,45), മൂപ്പൈനാട് സമ്പർക്കത്തിലുള്ള മൂപ്പൈനാട് സ്വദേശി (56), കർണാടകയിൽ നിന്ന് വന്ന ബന്ധുക്കളുമായി സമ്പർക്കത്തിലുള്ള കമ്മന സ്വദേശികൾ (49,51), ബാലുശ്ശേരി സമ്പർക്കത്തിലുള്ള ബത്തേരി സ്വദേശി (35), അപ്പപ്പാറ സമ്പർക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (33), ഉറവിടം വ്യക്തമല്ലാത്ത മാനന്തവാടി സ്വദേശികൾ (46,23), തൊണ്ടർനാട് സ്വദേശിയായ കെഎസ്ഇബി ജീവനക്കാരൻ (45), കൽപറ്റ മിൽമ ജീവനക്കാരി കാക്കവയൽ സ്വദേശി (35) എന്നിവരും ഓഗസ്റ്റ് 23 ന് ദുബായിൽ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (35), കർണാടകയിൽ നിന്ന് വന്ന ബത്തേരി സ്വദേശി (55), കർണാടക സ്വദേശി (58) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

രോഗമുക്തി നേടിയവർ:

മൂലങ്കാവ്, കണിയാമ്പറ്റ, കുപ്പാടിത്തറ, ബത്തേരി സ്വദേശികളായ രണ്ടുപേർ വീതം, മുണ്ടക്കുറ്റി, നെന്മേനി, വെങ്ങപ്പള്ളി, ചുള്ളിയോട്, പിണങ്ങോട്, മേപ്പാടി, പയ്യമ്പള്ളി, വെള്ളമുണ്ട, വാഴവറ്റ, പൊഴുതന, മീനങ്ങാടി, ബീനാച്ചി, പീച്ചങ്കോട് സ്വദേശികളായ ഓരോരുത്തർ, കോഴിക്കോട് ചികിത്സയിലായിരുന്ന പുൽപ്പള്ളി, തൊണ്ടർനാട്, മുള്ളൻകൊല്ലി സ്വദേശികളായ ഓരോരുത്തർ, കണ്ണൂരിൽ ചികിത്സയിലായിരുന്ന ചെതലയം സ്വദേശി എന്നിവർ രോഗം ഭേദമായി ഡിസ്ചാർജ് ആയി.


പുതുതായി നിരീക്ഷണത്തിലായത് 125 പേർ

265 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2462 പേർ

294 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത്1022 സാമ്പിളുകൾ

ഇതുവരെ അയച്ചത് 58061 സാമ്പിളുകൾ

ഫലം ലഭിച്ചത് 56041

54309 നെഗറ്റീവും 1732 പോസിറ്റീവും