കോഴിക്കോട്: മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം ഗവ. എം.യു.പി സ്‌കൂളിൽ നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം സാർവത്രികമാക്കാൻ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാൻ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ വിനിയോഗിച്ചാണ് എട്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിടം നിർമ്മിച്ചത്. കാരാട്ട് റസാഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് കെ.ടി. ഹസീന, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സിന്ധു മോഹൻ, സക്കീന മുഹമ്മദ്, വി.സി. റിയാസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. അലിയ്യി, പഞ്ചായത്ത് അംഗങ്ങളായ റിയാസ് എടത്തിൽ, എ.പി. നസ്തർ, ഇ. മഞ്ജുള, പ്രധാന അദ്ധ്യാപകൻ, വി.കെ. മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് എം.കെ. ഷമീർ, വൈസ് പ്രസിഡന്റ് എ.കെ. ജാഫർ, സീനിയർ അസിസ്റ്റന്റ് പി.കെ. സജീവൻ, സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ കോണിക്കൽ, എൻ. ഖാദർ, കെ.ജി. ഷീജ, സി. മുഹമ്മദ്, എം.എ. സിദ്ധീഖ്, പൂറ്റാൾ മുഹമ്മദ്, സിദ്ധീഖ് മഞ്ഞോറമ്മൽ, വി.പി ചന്ദ്രൻ, അബു കുറ്റിഓയത്തിൽ, ചോലക്കര വിജയൻ, ഇ.പി. അബ്ദുൽ റസാഖ്, ജയപ്രകാശ് പരനിലം തുടങ്ങിയവർ സംസാരിച്ചു.