photo
കിനാലൂർ കല്ലിടുക്കിൽ പൂവ്വമ്പായ് മല റോഡ് പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് പൂവമ്പായ് വാർഡിലെ കല്ലിടുക്കിൽ-പൂവമ്പായ് മല റോഡ് നിർമ്മാണ പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരന്തനിവാരണഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും പഞ്ചായത്ത് വികസന നിധിയിൽ നിന്ന് 12 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ഉസ്മാൻ, വി.എം. കുട്ടിക്കൃഷ്ണൻ, കെ. ബാലകൃഷ്ണൻ, എ.സി ബൈജു എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ കെ. ദേവേശൻ സ്വാഗതവും കെ.കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.