വടകര: ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഓഡിറ്റോറിയവും വി.എച്ച്.എസ്.ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരൻ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ. വാസുദേവൻ, പ്രിൻസിപ്പാൾമാരായ കെ.പി പ്രവീൺ, ഇസ്മായിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.