പുൽപ്പള്ളി: കൃഷിയിടത്തിൽ മേയാൻ വിട്ട ആടിനെ ചെന്നായ ആക്രമിച്ച് കൊന്നു. ചേലൂർ കടമ്പൂർ ആക്കാതിരി ജോസഫിന്റെ 3 വയസ്സുള്ള ജമ്ന പ്യാരി ആടിയൊണ് ചെന്നായ കൊന്നത്. വിടിനോട് ചേർന്ന കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി ഒച്ചവച്ചപ്പോഴാണ് ചെന്നായ ഓടി മറഞ്ഞത് 30,000 രൂപയുടെ നഷ്ടമുണ്ടായതായി ജോസഫ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ചെന്നായ രണ്ട് ആടുകളെ കടിച്ച് കൊന്നിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.