dasan
നടേരി ഒറ്റക്കണ്ടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്ത് ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെട്ട്യാങ്കണ്ടി കോയക്കുട്ടി സൗജന്യമായി നൽകിയ സ്ഥലത്ത് നഗരസഭ 15 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. ചെയർമാൻ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.എം. ജയ, ആർ.കെ. അനിൽ കുമാർ, കെ.പി. പ്രഭാകരൻ, അബ്ദുൾ അസീസ്, ടി.ഇ. ബാബുരാജ്, ചെട്ട്യാങ്കണ്ടി കോയക്കുട്ടി എന്നിവർ സംസാരിച്ചു.