ncp
എൻ.സി.പി തലക്കുളത്തൂരിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

തലക്കുളത്തൂർ: കൊവിഡ് പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറൊട്ടോറിയം രണ്ടു വർഷത്തേക്ക് നീട്ടുക, പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ സി പി യുടെ നേതൃത്വത്തിൽ തലക്കുളത്തൂരിൽ ധർണ നടത്തി. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീനിവാസൻ, കെ.ഉമ്മർ, പി.സുധാകരൻ, കെ. പരീത് എന്നിവർ സംസാരിച്ചു.