വടകര: മേപ്പയിൽ തെരു സിദ്ധാശ്രമം നടപ്പാത നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം സി.കെ. നാണു എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും നഗരസഭയുടെ മൂന്നു ലക്ഷം രൂപയും ചേർത്താണ് നിർമ്മാണം. വാർഡ് കൗൺസിലർ കെ. ഷഖില അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജിതേഷ് സ്വാഗതവും പി.കെ. വിജയൻ നന്ദിയും പറഞ്ഞു.