വടകര: ഹോട്ടലുകളിൽ നിന്നുള്ള പാഴ്സൽ ഭക്ഷണ അവശിഷ്ടങ്ങൾ വഴിയോരത്ത് വലിച്ചെറിയുന്നത് തടയുമെന്ന് വടകര നഗരസഭ ചെയർമാൻ കെ. ശ്രീധരൻ പറഞ്ഞു. ഇതിനായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. സ്റ്റാൻഡുകളിൽ നിറുത്തിയിടുന്ന ബസുകളിലും വാഹനങ്ങളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ മാലിന്യം റോഡിലും പരിസരങ്ങളിലും അലസമായി വലിച്ചെറിയുകയാണ്. ഇത് റോഡിന് സമീപത്തെ താമസക്കാർക്ക് പൊല്ലാപ്പായിട്ടുണ്ട്.