ncp
ചേളന്നൂരിൽ എൻ.സി.പി സംഘടിപ്പിച്ച ധർണ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. പ്രേമരാജൻ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: കൊവി‌‌ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി രണ്ടു വർഷത്തേക്ക് ദീർഘിപ്പിക്കുക, പലിശയും പിഴപ്പലിശയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. അരുൺകുമാർ, കെ.എം. സുരേന്ദ്രൻ, സി. മുരളീധരൻ, മനോജ് കുമാർ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

തലക്കുളത്തൂർ: തലക്കുളത്തൂരിൽ സംഘടിപ്പിച്ച ധർണ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീനിവാസൻ, കെ.ഉമ്മർ, പി.സുധാകരൻ, കെ. പരീത് എന്നിവർ സംസാരിച്ചു.