പേരാമ്പ്ര: വെറ്റിനറി പോളി ക്ലിനിക്കിൽ നവീകരിച്ച എയർ കണ്ടീഷൻ ട്രെയിനിംഗ് ഹാൾ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 3 ലക്ഷം രൂപ വകയിരുത്തിയാണ് പണി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയിൽ ബാലൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ സതി, സൈറ ബാനു, വി.കെ സുനീഷ്, സി.എം. ബാബു, കെ.കെ മൂസ, വെറ്റിനറി സർജൻ ഡോ. സുഹാസ്, ബി.ഡി.ഒ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. അജിത കൊമ്മിണിയോട്ട് സ്വാഗതം പറഞ്ഞു.