school
പാറക്കൽ അബുള്ള ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ തോമസ് ഐസക്ക്, കെ.കെ ശൈലജ, ടി.പി രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ആശംസയറിയിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ. ശിലാഫലകം അനാച്ഛാദനം നടത്തി. പി.കെ സജിത അദ്ധ്യക്ഷത വഹിച്ചു. പി.ജി. ജോർജ്, കെ. സജിത്ത്, സി.എൻ ബാലകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.പി. അബ്ദുൾ റസാഖ്, വി.വി ബാലകൃഷ്ണൻ. എം. പ്രസന്ന, ശ്രീജേഷ് ഊരത്ത്, അസീസ് അരീക്കര, കെ.ഇ ഫൈസൽ, വി.കെ റഫീഖ്, ടി.കെ. ദാമോധരൻ, അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.