veelchair
ഓൾ കേരള മമ്മൂട്ടി ഫാൻസ് കക്കട്ടിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയർ കൈമാറുന്നു

കുറ്റ്യാടി: ഓൾ കേരള മമ്മൂട്ടി ഫാൻസ് കക്കട്ടിൽ ഏരിയാ കമ്മിറ്റി കുറ്റ്യാടി പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽ ചെയർ കൈമാറി. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് അനൂപ്, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ, ആശുപത്രി വികസന സമിതി അംഗം വാഴയിൽ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പാലിയേറ്റീവ് നഴ്സുമാരായ നസീമയും മിനിയും വീൽചെയർ ഏറ്റുവാങ്ങി. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ അരുൺ പണിക്കർ, അർജുൻ, ലാരിഷ്, അനുരാഗ്, ജിബിനേഷ്, നവനീത്, വിഷ്ണു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.