naveekaranam
ഗ്രാമം – കണ്ണിപൊയിൽ റോഡ് നവീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: കൂത്താളി ഗ്രാമം – കണ്ണിപൊയിൽ റോഡ് നവീകരണം ആരംഭിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷവും ഉൾപ്പെടെ 13 ലക്ഷം രൂപയ്ക്കാണ് പ്രവൃത്തി നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സൻ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി. മധു, പി.ആർ. സാവിത്രി, വി.എം. അനൂപ് കുമാർ, കെ.പി. സജീഷ്, കെ.കെ. അനീഷ് കുമാർ, ടി.പി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.