കുറ്റ്യാടി: ഭരണസ്തംഭനവും കൊവിഡ് പ്രതിരോധം താളം തെറ്റിയെന്നും ആരോപിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് വേളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. പൂമുഖത്ത് സംഘടിപ്പിച്ച കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ ബിജിത് ലാൽ ഉദ്ഘാടനം ചെയ്തു. പി.കെ സുനിൽ കുമാർ, സി.കെ ബിപിൻ ലാൽ, പി.കെ നിജീഷ്, സി.കെ സൗരവ് എന്നിവർ നേതൃത്വം നൽകി.
ചെറുകുന്നിൽ മേഖല സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. എം. അനന്ദു വിനോദ്, കെ.പി അഭിനന്ദ് എന്നിവർ നേതൃത്വം നൽകി. പെരുവയലിൽ പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം രാജിവൻ, പി. അനീഷ്, തയ്യിൽ ജിഷ, പി.കെ സജിത എന്നിവർ നേതൃത്വം നൽകി. പളളിയത്ത് എൻ.പി സുജിത് ഉദ്ഘാടനം ചെയ്തു. എം.പി ജയേഷ്, ജലീഷ് കരുവോത്ത്, ഒ.പി സുനിൽ എന്നിവർ നേതൃത്വം നൽകി. പൂളക്കൂലിൽ അഞ്ജന സത്യൻ ഉദ്ഘാടനം ചെയ്തു. കെ. അജുൽദാസ് നേതൃത്വം നൽകി. കുറിച്ചകത്ത് കമ്മന നാണു ഉദ്ഘാടനം ചെയ്തു. വി.കെ സുരേഷ്, കെ. അനുനന്ദ, വി.കെ അനുപ്രിയ എന്നിവർ നേതൃത്വം നൽകി. നാരായണിക്കുന്നിൽ ടി. കുമാരൻ ഉദ്ഘാടനം ചെയ്തു. എൻ.കെ മഞ്ജു പ്രസാദ്, എൻ. കെ വിപിൻ എന്നിവർ നേതൃത്വം നൽകി.