25 പേർക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 77 പേർക്ക്. 25 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1809 ആയി. ഇതിൽ 1499 പേർ രോഗമുക്തരായി. നിലവിൽ 300 പേരാണ് ചികിത്സയിലുള്ളത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ:

തിരുനെല്ലി സ്വദേശികൾ 4 (1 പുരുഷൻ, 3 സ്ത്രീകൾ), വെള്ളമുണ്ട സ്വദേശികൾ 7 (3 പുരുഷൻമാർ, 4 സ്ത്രീകൾ), എടവക സ്വദേശി 1 (27), പനമരം 2 (79, ഒരു വയസുള്ള കുട്ടി), പൂതാടി 1 (48), ചെതലയം 13 (11 പുരുഷൻമാർ, 2 സ്ത്രീകൾ), മുള്ളൻകൊല്ലി 1 (39), നെന്മേനി 18 (10 പുരുഷൻമാർ, 8 സ്ത്രീകൾ), നൂൽപ്പുഴ 1 (47), മീനങ്ങാടി 15 (13 പുരുഷൻമാർ, 2 സ്ത്രീകൾ), പടിഞ്ഞാറത്തറ 3 (2 പുരുഷൻമാർ, 1 സ്ത്രീ), അമ്പലവയൽ 1 (47), മേപ്പാടി 1 (48) , തവിഞ്ഞാൽ 1 (20) വെങ്ങപ്പള്ളി 1 (88), ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശിനി (20).

സെപ്തംബർ ആറിന് മരണപ്പെട്ട തരുവണ സ്വദേശിനി (47) ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ:.

സെപ്തംബർ മൂന്നിന് ചെന്നൈയിൽ നിന്ന് വന്ന എടവക സ്വദേശി (27), സെപ്തംബർ 9ന് ബംഗളുരുവിൽ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി (31), സെപ്തംബർ മൂന്നിന് കർണാടകയിൽ നിന്ന് വന്ന ചെതലയം സ്വദേശി(34), കർണാടകയിൽ പോയി വന്ന ആപാറ സ്വദേശി (51), കർണാടക സ്വദേശി (52).


25 പേർക്ക് രോഗമുക്തി

പത്ത് ചെതലയം സ്വദേശികൾ, 3 നൂൽപ്പുഴ സ്വദേശികൾ, നെന്മേനി, പടിഞ്ഞാറത്തറ, അമ്പലവയൽ സ്വദേശികളായ രണ്ടുപേർ വീതം, പുൽപള്ളി, മാനന്തവാടി, വാഴവറ്റ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂർ സ്വദേശിയും ഒരു പശ്ചിമബംഗാൾ സ്വദേശിയുമാണ് രോഗമുക്തി നേടിയത്.

ഇന്നലെ നിരീക്ഷണത്തിലായത് 87 പേർ

174 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിരീക്ഷണത്തിലുള്ളത് 2375 പേർ

293 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 1001 സാമ്പിളുകൾ

ഇതുവരെ അയച്ചത് 59062 സാമ്പിളുകൾ

ഫലം ലഭിച്ചത് 56847

55038 നെഗറ്റീവും 1809 പോസിറ്റീവും