വടകര: വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്ന ചന്ദ്രമതിയുടെ വേർപാടിൽ ഓൺലൈനായി പൂർവ വിദ്യാർത്ഥികൾ അനുശോചിച്ചു. 1987 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് യോഗം സംഘടിപ്പിച്ചത്. സന്ധ്യ കെ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ. പ്ലീഡറും പ്രോസിക്യൂട്ടറുമായ പ്രീതി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ടി. കാർത്തിക സ്വാഗതം പറഞ്ഞു. ടി.പി രഹ്ന, സിന്ധു സജീവൻ, മുക്ത, പ്രഷീബ, സ്മിത, മിനി സജീവൻ, നിഷ എന്നിവർ പങ്കെടുത്തു.