angana
അംഗൻവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ നിർവഹിക്കുന്നു

ഏറാമല: നവീകരിച്ച ഏറാമല പഞ്ചായത്തിലെ മുയിപ്ര കിഴക്ക് അംഗൻവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശിശുസൗഹൃദ പെയിന്റിംഗ്, ഡിജിറ്റലൈസ്ഡ് ക്ലാസ് റൂം, ഫർണ്ണിച്ചർ, പഠനോപകരണങ്ങൾ, കളിസ്ഥലം, മെറി ഗൊ റൗണ്ട്, സ്ലൈഡ്, പുൽത്തകിടി എന്നിവ ഉൾപ്പെടുത്തി ശിശു സൗഹൃദപരമായാണ് നവീകരിച്ചത്. അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലായി മാളിയേക്കൽ, രയരോത്ത് പാലം, അറയ്ക്കൽ, മുയിപ്ര കിഴക്ക് അംഗൻവാടികൾ പദ്ധതിയിൽ നവീകരിച്ചിട്ടുണ്ട്. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള കൃഷ്ണാർപ്പിതം, വാർഡ് മെമ്പർ സി.ടി കുമാരൻ, സി.ഡി.പി.ഒ ടി. എൻ ധന്യ , ഐ.സി.ഡി.എസ് സൂപ്പർവൈസർ എൻ. പ്രീത, അങ്കണവാടി വർക്കർ ജീന എന്നിവർ പ്രസംഗിച്ചു.