കുറ്റ്യാടി: ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ വേളത്ത് ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10, 11, വാർഡുകളിലുള്ളവർക്കാണ് രോഗം. ഇതിൽ 2 കുട്ടികളും സ്ത്രീകളുമുണ്ട്. ഈ മേഖലയിൽ 33 പേർ ചികിത്സയിലുണ്ട്. പെരുവയൽ പ്രദേശത്ത്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ആർ.ആർ.ടി പുനഃസംഘടിപ്പിക്കാനും പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ അന്ത്രു, മെമ്പർ പി.കെ സജീവൻ, കെ സത്യൻ, പി. വത്സൻ, കെ.സി കാസിം, പി. സുനിൽ കുമാർ, വി.എം ദിനേശൻ, ടി.കെ കരീം, എൻ.പി ജമാൽ, ഇ. മനോജൻ എന്നിവർ പങ്കെടുത്തു. നിർദ്ദേശങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കി.

എച്ച്.എസ് ജനാർദ്ദനൻ, എച്ച്.ഐ വിനോദ്, കെ. സലാം, വിശ്വനാഥൻ, എൻ.കെ സുഭിക്ഷ എന്നിവർ നേതൃത്വം നൽകി.