book
എം.കുമാരൻ മാസ്റ്റർ: സമരമുഖത്തെ തീപ്പന്തം എന്ന ഗ്രന്ഥം സത്യൻ മൊകേരി എ.കെ. പദ്മനാഭൻ മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്യുന്നു

പേരാമ്പ്ര: സ്വാതന്ത്ര്യ സമര സേനാനിയും പേരാമ്പ്രയിലെ ആദ്യ എം.എൽ.എ യുമായ എം.കുമാരൻ മാസ്റ്ററുടെ
ജീവിതം ആസ്‌പദമാക്കി ഡോ.ശശികുമാർ പുറമേരി രചിച്ച് 'എം.കുമാരൻ മാസ്റ്റർ : സമരമുഖത്തെ തീപ്പന്തം' എന്ന ഗ്രന്ഥം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പ്രകാശനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.കെ. പദ്മനാഭൻ മാസ്റ്റർ ഏറ്റുവാങ്ങി.

കുമാരൻ മാസ്റ്റർ പഠനകേന്ദ്രം പ്രസിഡന്റ്‌ കോളിയോട്ട് മാധവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന മഹിളാസംഘം സെക്രട്ടറിയുമായ അഡ്വ .പി.വസന്തം, കെ.കെ.ബാലൻ മാസ്റ്റർ, എ.കെ.ചന്ദ്രൻ മാസ്റ്റർ, ഡോ.ശശികുമാർ പുറമേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ.സുരേഷ് സ്വാഗതവും ടി.ശിവദാസൻ നന്ദിയും പറഞ്ഞു.