കൊയിലാണ്ടി: മരുതൂർ ഗവ. എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ വിശ്വനാഥൻ ഇടവനയ്ക്ക് റോട്ടറിയുടെ നേഷൻ ബിൽഡർ അവാർഡ് സമർപ്പിച്ചു. ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് റിട്ട. മേജർ ശിവദാസൻ അവാർഡ് സമ്മാനിച്ചു. നഗരസഭ ചെയർമാൻ കെ.സത്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ഷിജു, നഗരസഭാംഗം കെ.ലത, കെ.എം.രാജീവൻ, ജെ.ജെ.ആർ.ബാബു എന്നിവർ സംബന്ധിച്ചു.