സുൽത്താൻ ബത്തേരി: ബത്തേരി, നെന്മേനി മേഖലകളിലായി ബുധനാഴ്ച കൊവിഡ് പോസ്റ്റീവായത് 35 പേർക്ക്. ഇതിൽ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ചൊവ്വാഴ്ച രണ്ട് പേർക്കും, ബുധനാഴ്ച 12 പേർക്കുമാണ്രോഗം ബാധിച്ചത്. രണ്ട് ദിവസങ്ങളിൽ ചെതലയം എഫ്.എച്ച്.സിക്കുകീഴിൽ 160ഓളം പേരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കി. എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗം.
നെന്മേനിയിൽ ചുള്ളിയോട് പി.എച്ച്.സിക്ക് കീഴിൽ 21 പേർക്ക് കൊവിഡ് പോസറ്റീവായി. രണ്ട് ദിവസം മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമായ 19 പേർക്കും ഇന്നലെ ആന്റിജൻ ടെസ്റ്റ് നടത്തിയ 70 പേരിൽ രണ്ട് പേർക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതോടെ ഈ മേഖലകളിൽ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിലൂള്ളവരെ കണ്ടത്തി ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും.