ak
നന്മണ്ട ഗ്രാമപഞ്ചായത്തിലെ തലോടി താഴം - ചിരട്ടക്കരത്താഴം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കുന്നു

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. തലോടി താഴം - ചിരട്ടക്കരത്താഴം റോഡിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ഇടവനക്കണ്ടി താഴം പാലത്തിന് ഗ്രാമപഞ്ചായത്ത് 3. 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് കൃഷ്ണൻ നായർ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിക്കുക. നന്മണ്ട മേട് ഭൂമി ഇടിഞ്ഞതിൽ റോഡ്, പടിക്കൽ താഴം ചെനങ്ങാട്ട് മുക്ക് റോഡ് എന്നിവയുടെ പ്രവൃത്തിയ്ക്കും തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ശോഭന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, സ്ഥിരംസമിതി അംഗങ്ങളായ സി.കെ. രാജൻ, വിമല തേറോത്ത്, പഞ്ചായത്ത് അംഗം ടി. പി. നിസാമുദ്ദീൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മനോജ് കുമാർ, വാർഡ് വികസന സമിതി കൺവീനർ എം.സി. അഷറഫ്, തുടങ്ങിയവർ പങ്കെടുത്തു.