സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ അദ്ധ്യക്ഷൻ ടി.എൽ.സാബു രണ്ടാഴ്ചത്തേക്ക് അവധിയിൽ പ്രവേശിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജിക്ക് പകരം ചുമതല നൽകി. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയെടുക്കുന്നുവെന്നാണ് നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. 25 വരെയാണ് അവധി. ബത്തേരിയുടെ വികസനമെന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ ഒരു വ്യക്തിക്കെതിരെ ടി.എൽ.സാബു നടത്തിയ പരാമർശങ്ങളെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് അവധിക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

അദ്ധ്യക്ഷന്റെ പരാമർശങ്ങളിൽ പ്രതിഷേധമറിയിച്ച സി.പി.എം ഉചിതമായ തീരുമാനം കൈകൊള്ളണമെന്ന് നിർദേശിച്ചി​രുന്നു. എന്നാൽ ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് അവധിയിൽ പ്രവേശിച്ചതെന്നും, മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ടി.എൽ.സാബു പറഞ്ഞു.