crescent
ഭൂമിവാതുക്കൽ ടൗൺ - ക്രസന്റ് ഹൈസ്‌കൂൾ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയൻ നിർവഹിക്കുന്നു

വാണിമേൽ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ഭൂമിവാതുക്കൽ ടൗൺ - ക്രസന്റ് ഹൈസ്‌കൂൾ ഇന്റർലോക്ക് റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഒ.സി. ജയൻ നിർവഹിച്ചു. മെമ്പർ വി.കെ. സാബിറ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ.മജീദ്, അഷ്‌റഫ് കൊറ്റാല, വി.കെ. മൂസ്സ, പി.കെ. മമ്മു ഹാജി, കെ.സി.അബ്ദുല്ലക്കുട്ടി നിസാമി, അഹമ്മദ് കുട്ടി മുളിവയൽ, പി.ടി.ഇസ്മയിൽ, ബാബു സവിധം, മുഹമദ് ഏയ്യാറ്റിൽ, വി.പി.അബ്ദുല്ല, വാഴയിൽ മൂസ്സ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.