വടകര: പാർക്കിംഗ് വിസ്മയം തീർത്ത ഡ്രൈവർ പി.ബിജുവിനെ അഴിയൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പ്രസിഡന്റ് വി.പി ജയൻ ഉപഹാരം നൽകി. അഴിയൂർകൂട്ടം ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ ഉപഹാരം വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ നല്കി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, അഴിയൂർകൂട്ടം അഡ്മിൻ കെ.രാഗേഷ്, ശശിധരൻ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടുങ്ങിയ ഫൂട്ട്പാത്തിൽ ഇന്നോവ കാർ പാർക്ക് ചെയ്തത് സോഷ്യൽ മീഡീയയിൽ വൈറലായിരുന്നു. നിരവധി പേരാണ് ഇപ്പോഴും ഈ പാർക്കിംഗ് വിസ്മയം കാണാനെത്തുന്നത്. മാഹിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ മാനന്തവാടി സ്വദേശി ബിജു വാടക വീട്ടിലാണ് താമസം.