school
അഞ്ച് കോടി രൂപ ചിലവിൽ നിർമ്മിച്ച വളയം ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂൾ കെട്ടിടം


നാദാപുരം: പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് കോടി രൂപ ചിലവിൽ നിർമ്മിച്ച വളയം ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു. പന്ത്രണ്ട് കോടി രൂപ ചെലവിലാണ് സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ പദ്ധതി തയ്യാറാക്കിയത്. ഓന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി മൂന്ന് നിലകളിലായി പണി പൂർത്തീകരിച്ച 18 ഹൈ ടെക് ക്ലാസ് മുറികളും ഓഫിസ് സമുച്ചയവും ഉൾപ്പെടെയുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള പാചകപ്പുര, സിന്തറ്റിക് ട്രാക്ക്, ചുറ്റുമതിൽ തുടങ്ങിയവയുടെ പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. തദവസരത്തിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഇ കെ.വി ജ യ ൻ എം.എൽ.എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ' പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ, വളയം, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.സുമതി, തൊടുവയൽ മഹമൂദ്, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, എൻ.പി കണ്ണൻ, കെ.പി കൃഷ്ണൻ, ടി.അജിത, കെ.ടി കുഞ്ഞിക്കണ്ണൻ, എ.ഇ.ഒ എസ്.വിനയരാജ് ,ടി.എം.വി അബ്ദുൾ ഹമീദ്, പി.പി അനിൽ ,കെ.ചന്ദ്രൻ, വി.പി ശശിധരൻ, ടി.രാഘവൻ അടിയോടി, ഇ.കെ ജ്യോതി ധപ്രിൻസിപ്പൾ, പ സി.കെ ഖാലിദ്, പി.രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു. എം.ദിവാകരൻ സ്വാഗതവും എ.കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു