padam
ക​ണി​യാ​മ്പ​റ്റ​ ​ക​ല്ല​ൻ​ചി​റ​യി​ലെ​ ​പ​രീ​ക്ഷ​ണ​ ​കൃ​ഷി​യി​ടം.

ക​ൽ​പ​റ്റ​:​ ​ലാഭകരമല്ലാത്തതിനാൽ​ ​ത​ന​തു​ ​നെ​ല്ലി​ന​ങ്ങ​ളു​ടെ​ ​കൃ​ഷി​യി​ൽ​നി​ന്ന് ​പ​ര​മ്പ​രാ​ഗ​ത​ ​ക​ർ​ഷ​ക​ർ​ ​അ​ക​ലു​ന്ന​തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​പ​ങ്കാ​ളി​ത്താ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​ണ​ ​കൃ​ഷി​യു​മാ​യി​ ​ഡോ. ​എം.​എ​സ്.​സ്വാ​മി​നാ​ഥ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ.​ ​പാ​ര​മ്പ​ര്യ​ ​നെ​ല്ലി​ന​ങ്ങ​ളു​ടെ​ ​ഉ​ത്പാ​ദ​ന​ ​വ​ർ​ധ​ന​വ് ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​ ​കൃ​ഷി​മു​റ​ ​വി​ക​സി​പ്പി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​
ഒ​രു​ ​വ​ർ​ഷം​ ​മു​മ്പു​ ​തു​ട​ങ്ങി​യ​ ​പ​രീ​ക്ഷ​ണ​കൃ​ഷി​യു​ടെ​ ​ര​ണ്ടാം​ ​ഘ​ട്ടം​ ​ക​ണി​യാ​മ്പ​റ്റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ക​ല്ല​ൻ​ചി​റ​യി​ൽ​ ​കെ.​എ​ൻ.​അ​നി​ൽ​ ​കു​മാ​റി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തി​ൽ​ 60​ ​സെ​ന്റി​ൽ​ ​പു​രോ​ഗ​തി​യി​ലാ​ണെ​ന്ന് ​ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ലെ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​സ​യ​ന്റി​സ്റ്റ് ​ഡോ.​ഷെ​ല്ലി​ ​മേ​രി​ ​കോ​ശി,​ ​ഡ​വ​ല​പ്‌​മെ​ന്റ് ​അ​സോ​സി​യേ​റ്റ് ​പി.​വി​പി​ൻ​ദാ​സ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.
തൊ​ണ്ടി,​അ​ടു​ക്ക​ൻ,​വെ​ളി​യ​ൻ,​ചോ​മാ​ല,​ചെ​ന്താ​ടി,​ജീ​ര​ക​ശാ​ല,​ഗ​ന്ധ​ക​ശാ​ല,​മു​ള്ള​ൻ​ക​യ്മ,​ക​ല്ല​ടി​യാ​ര​ൻ​ ​എ​ന്നീ​ ​നെ​ല്ലി​ന​ങ്ങ​ളാ​ണ് ​കൃ​ഷി​ ​ചെ​യ്യു​ന്ന​ത്.
വ​ര​ൾ​ച്ച​യെ​യും​ ​രോ​ഗ​കീ​ട​ ​ബാ​ധ​യെ​യും​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​താ​ണ് ​വ​യ​നാ​ടി​ന്റെ​ ​ത​ന​തു​ ​നെ​ല്ലി​ന​ങ്ങ​ൾ.​ ​എ​ന്നാ​ൽ​ ​ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യി​ൽ​ ​മ​റ്റു​ ​നെ​ല്ലി​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ചു​ ​വ​ള​രെ​ ​പി​ന്നി​ലാ​ണ് ​പ​ര​മ്പ​രാ​ഗ​ത​ ​ഇ​ന​ങ്ങ​ൾ.
പാ​ര​മ്പ​ര്യ​ ​നെ​ൽ​ക്കൃ​ഷി​ക്കാ​രു​ടെ​ ​അ​റി​വും​ ​കാ​ർ​ഷി​ക​ ​ശാ​സ്ത്ര​ ​വി​ജ്ഞാ​ന​വും​ ​സം​യോ​ജി​പ്പി​ച്ചാ​ണ് ​പ​രീ​ക്ഷ​ണം.​ ​ഇ​തി​നാ​യി​ ​തെ​ര​ഞ്ഞെ​ടു​ത്ത​ ​പാ​ട​ത്തു​ ​ഒ​റ്റ​ഞാ​ർ​ ​കൃ​ഷി​യാ​ണ് ​ന​ട​ത്തു​ന്ന​ത്.​ 1012​ ​ദി​വ​സം​ ​പ്രാ​യ​മു​ള്ള​ ​ഞാ​ർ​ 2530​ ​സെ​ന്റീ​ ​മീ​റ്റ​ർ​ ​അ​ക​ലം​ ​പാ​ലി​ച്ചാ​ണ് ​ന​ടു​ന്ന​ത്.​ചാ​ണ​കം,​ ​വെ​ർ​മി​ ​കം​പോ​സ്റ്റ്,​അ​സോ​സ്‌​പൈ​റി​ല്ലം,​ഫോ​സ്‌​ഫോ​സോ​ലു​സി​ലൈ​സിം​ഗ് ​ബാ​ക്ടീ​രി​യ,​ക​ട​ല​പ്പി​ണ്ണാ​ക്ക് ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​വ​ള​സം​യു​ക്ത​ങ്ങ​ളാ​ണ് ​റാ​ൻ​ഡ​മൈ​സ്ഡ് ​ബ്ലോ​ക്ക് ​ഡി​സൈ​ൻ​ ​രീ​തി​യി​ലു​ള്ള​ ​കൃ​ഷി​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​
മൂ​ന്നു​ ​വ​ർ​ഷം​ ​നീ​ളു​ന്ന​ ​പ​രീ​ക്ഷ​ണം​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​ഓ​രോ​ ​നെ​ല്ലി​ന​ത്തി​നും​ ​യോ​ജി​ച്ച​ ​കൃ​ഷി​രീ​തി​ ​വി​ക​സി​പ്പി​ച്ച് ​പ​ര​മ്പ​രാ​ഗ​ത​ ​ക​ർ​ഷ​ക​രി​ലേ​ക്കു​ ​വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്ന് ​ഡോ.​ഷെ​ല്ലി​ ​മേ​രി​യും​ ​വി​പി​ൻ​ദാ​സും​ ​പ​റ​ഞ്ഞു.