പേരാമ്പ്ര: മലബാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വനാതിർത്തി നിർണയിച്ചുള്ള എക്കോളജിക്കൽ സെൻസറ്റീവ് സോൺ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സോൺ വനാതിർത്തിയിൽ ഒതുക്കി നിറുത്തണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തോമസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
വിജയകുമാർ ചെറുവുള്ളാട്ട്, പി. എം. വേണുഗോപാലൻ, ശ്രീധരൻ പെരുവണ്ണാമൂഴി, സെബാസ്റ്റ്യൻ പൂതക്കുഴി, കെ. എം. ജോർജ്, വി. പി. മധു, പി. എസ്. ബാബുരാജ്, ജോൺ ചേരോലിക്കൽ എന്നിവർ പ്രസംഗിച്ചു.