school-road
സ്കൂൾ റോഡ് നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വാരിയംകണ്ടി താഴ-നൊച്ചാട് എ.എം.എൽ.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സനില ചെറുവറ്റ അദ്ധ്യക്ഷത വഹിച്ചു. ടി. എം. ദാമോദരൻ, സുബൈദ ചെറുവറ്റ, വി. എം മജീദ്, എൻ. വി. കുഞ്ഞമ്മദ്, പി. രജീഷ്, ടി. എം കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.