വടകര: അഴിയൂർ പഞ്ചായത്തിൽ നീറ്റ് പരിക്ഷ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. 13ന് കുഞ്ഞിപ്പള്ളി എസ്.എം.ഐ സ്കൂളിൽ നടക്കുന്ന പരീക്ഷയ്ക്ക് എത്തുന്നവർക്ക് സമ്പർക്കത്തിലൂടെ രോഗം പടരാതിരിക്കുവാൻ മുൻകരുതലെടുക്കുന്നുണ്ട്. പരീക്ഷയ്ക്ക് വരുന്നവരുടെ വാഹനങ്ങൾ പഞ്ചായത്ത് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കും. പഴയ റോഡ് താത്കാലികമായി അടക്കും. വാഹനത്തിൽ വരുന്നവർ ഒരു കാരണവശാലും ഗ്രൗണ്ടിന് പുറത്തിറങ്ങാൻ പാടില്ല. ആവിശ്യമുള്ളവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ആർ.ആർ.ടി വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. കുട്ടികകളുടെ കൂടെ വരുന്നവർക്ക് പ്രാഥമികാവാശ്യങ്ങൾക്ക് സ്കുളിന്റെ മറ്റൊരു കെട്ടിടത്തിൽ സൗകര്യമുണ്ടാവും.
സ്കുളും പരിസരവും അണുവിമുക്തമാക്കും. തെർമൽ പരിശോധനയിൽ പനിയുള്ളവർക്ക് പ്രത്യേക ക്ലാസ്സ് മുറി ഒരുക്കും. പരിക്ഷയുമായി ബന്ധപ്പെട്ട് പൊലീസിന്റെ സേവനം ഉറപ്പാക്കും.
അവലോകനയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷത വഹിച്ചു, ആ രോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാലപൊലിസ് എസ്.ഐ എൻ. അശോകൻ, സ്കൂൾ പ്രിൻസിപ്പൽ പി അബ്ദുൽസലാം, ജെഎച്ച് ഐ മാരായ ഫാത്തിമ, സി റീന, അദ്ധ്യാപക പ്രതിനിധി കെ ദീപുരാജ്, സ്കൂൾ പ്രതിനിധികളായ അൻവർ ഹാജി, നൗഷാദ്, ഉന്നൈസ് എന്നിവർ സംസാരിച്ചു.