sreejayan
ശ്രീജയന്റെ സംസ്കാരചടങ്ങിൽ നിന്ന്


വളയം: ചെന്നൈയിൽ സ്വയം വെടിവെച്ചു മരിച്ച സൈനികൻ വളയത്തെ കാക്കച്ചി പുതിയോട്ടിൽ ശ്രീജയന്റെ (49) മൃതദേഹം വളയത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ചെന്നൈയിൽ നിന്നു സൈനിക വാഹനത്തിൽ സഹപ്രവർത്തകരുടെയും സുഹൃത്തുകളുടെയും അകമ്പടിയോടെ മൃതദേഹം ഇന്നലെ രാവിലെയാണ് വളയത്ത് എത്തിച്ചത്. വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിച്ച ശേഷം സൈനികർ ആചാരവെടി മുഴക്കി ഗാർഡ് ഓഫ് ഓണർ നൽകി.
ശ്രീജയന്റെ ഭാര്യയും കുട്ടികളും ഇന്നലെ രാത്രിയോടെ വിമാനമാർഗം നാട്ടിലെത്തിയിരുന്നു. നല്ല പാട്ടുകാരൻ കൂടിയായ ഇദ്ദേഹം ജീവിതത്തിന്റെ അവസാന നിമിഷം വരെ സൗഹൃദങ്ങൾ ജീവവായുപോലെ കാത്തു സൂക്ഷിച്ചിരുന്നു. സഹപാഠികൾക്കൊപ്പം വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പാട്ടു പാടിയും മറ്റും നിറഞ്ഞു നിന്നിരുന്നു. പൊടുന്നനെയുള്ള വേർപാട് നാടിനെ ദു:ഖത്തിലാഴ്ത്തി.