നന്മണ്ട: നന്മണ്ട വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് 2.30 ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. നന്മണ്ട 13 ലെ ഓപ്പൺ സ്റ്റേജിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ എസ് . സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ സംബന്ധിക്കും.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. നേരത്തെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് ശോച്യാവസ്ഥയിലായതോടെ പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ കെട്ടിടം ഇതോടെ ഓർമ്മയിലേക്ക് മറഞ്ഞു.