ബാലുശേരി: ബാലുശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി. ക്വാറന്റൈനിലായിരുന്ന രണ്ടുപേരുടെയും മറ്റ് അസുഖങ്ങളുമായി ആശുപത്രിയിലെത്തിയ രണ്ടുപേരുടെയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്നാണ് വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് ആക്കിയത്. ബാലുശ്ശേരി മുക്കിലെ പഞ്ചായത്ത് അതിർത്തി മുതൽ പടിഞ്ഞാറോട്ടുള്ള മെയിൻ റോഡ് വടക്കുഭാഗത്ത് ഗീത ഫാബ്രിക്സ് വരെയുള്ള ഭാഗവും (കെ.എസ്.ഇ.ബി, ട്രഷറി, മാവേലി സ്റ്റോർ,അക്ഷയ സെന്റർ, എൽ.ഐ.സി, സബ് രജിസ്ട്രാർ ഓഫീസ്, ത്രിവേണി തുടങ്ങിയവ ഒഴികെ) വടക്കോട്ട് ഹൈസ്കൂൾ റോഡിന്റെ കിഴക്കുവശത്തുള്ള മുഴുവൻ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദേശവും എക്സൽ കോർണർ മുതൽ ഹൈസ്കൂൾ റോഡ് വളവ് വരെയും, കെ സി റോഡ് തുടങ്ങുന്നതുവരെയും (വടക്കുവശം ഉൾപ്പെടാതെ ) കിഴക്കോട്ട് മണഞ്ചേരി വരെയും അവിടെനിന്ന് തെക്കയിൽ വരെയും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടും.