വടകര: ഒന്തം റോഡ് റെയിൽ ഓവർബ്രിഡ്‌ജ് പരിസരത്തെ മാലിന്യനിക്ഷേപം നഗരസഭ നീക്കം ചെയ്തു. ജെ.സി ബി ഉപയോഗിച്ചാണ് മാലിന്യക്കൂമ്പാരം കുഴിയെടുത്ത് മൂടി ഒഴിവാക്കിയത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ശ്രീധരൻ മുന്നറിയിപ്പ് നൽകി.