വടകര: മാലിന്യം കത്തിക്കാനോ, കുഴിച്ചിടാനോ പാടില്ലെന്ന് നിഷ്കർഷിക്കുന്ന നഗരസഭ ഒന്തം റോഡ് പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യം കുഴിച്ചുമൂടിയത് നീതീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

മാലിന്യക്കൂമ്പാരം നഗരസഭയ്ക്ക് ബാധ്യതയായപ്പോൾ എളുപ്പത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടിയത് ശരിയായില്ല. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷാനവാസ് ബക്കർ, എം.ഫെെസൽ, പി.ടി.കെ.റഫീഖ്, കെ.അനസ്, മുനീർ സേവന, സി.കെ.സിറാജ്, ഷാജഹാൻ പാണ്ടികശാലവളപ്പ്, ഉമറുൽഫാറൂഖ്, സലാം എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.