വടകര: കൊവിഡ് വ്യാപനം മൂലമുണ്ടായ തൊഴിൽപ്രതിസന്ധിയിൽ നിന്ന് മോട്ടോർ തൊഴിലാളികളെ കരകയറ്റാൻ ഓട്ടോ -- ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്നും വാർഷിക ഇൻഷ്വറൻസ് പ്രീമിയം തുക ഒഴിവാക്കി നൽകണമെന്നും കേരള സ്റ്റേറ്റ് മോട്ടോർ ആൻ‌ഡ് എൻജിനിയറിംഗ് ലേബർ യൂനിയൻ (എച്ച് .എം.എസ്) ജില്ലാ കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

ബിജു ആന്റണി അദ്ധ്യക്ഷത വഹിച്ചു. നീലിയോട്ട് നാണു, വിനോദ് ചെറിയത്ത് , ഗഫൂർ പുതിയങ്ങാടി, പി.ടി.കെ ബാബു, കെ രാജൻ, കെ.ജി രാമനാരായണൻ, എം.കെ അശോകൻ എന്നിവർ സംസാരിച്ചു.