വടകര: അഴിയൂർ പഞ്ചായത്തിലെ തീരദേശ പ്രദേശമായ പന്ത്രണ്ടാം വാർഡ് ഹാർബറിൽ 16 കാരന് കൊവിഡ് സ്ഥിരീകരിച്ചു. മാഹിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഹാർബർ ഫിഷർമെൻ കോളനിക്ക് സമീപത്തെ താമസക്കാരനാണ്. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആസ്യ റോഡ് മുതൽ വടക്ക് ഭാഗം 250 വീടുകളെ കണ്ടെയ്ൻമെന്റ് സോണിലാക്കി. പൂഴിത്തലയിൽ രോഗികൾ കൂടുന്നതിനാൽ ഒന്നാം വാർഡിൽ ആർ.ആർ.ടി യോഗം ഇന്ന് രാവിലെ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.