വടകര: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി ഇനി ഏറാമല ഗ്രാമ പഞ്ചായത്തിലും. 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടപ്പാക്കുക. പഞ്ചായത്ത് ഹാളിലെ യോഗത്തിൽ സി.കെ നാണു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി അജയ് ആവള, ക്ഷീര വികസന ഓഫീസർ റിജുല, സി. ബാബു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ക്ഷീര കർഷകർക്ക് ഡയറി യൂണിറ്റ്, കറവ യന്ത്രം, ശാസ്ത്രീയ തൊഴുത്ത് നിർമ്മാണം, ആവശ്യാധിഷ്ടിത ധന സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. 30 വരെ അപേക്ഷിക്കാം. ഫോൺ: 0496- 2522521.