കുറ്റ്യാടി: കക്കട്ട് കൈവേലി റോഡരികിലെ ഇരുനില കെട്ടിടം തകർന്നു. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് സംഭവം. തൊട്ടടുത്ത പി.പി.ആർ സ്റ്റോറിന്റെ ഗോഡൗണായി പ്രവർത്തിച്ച കട ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ളതാണ്. ആളൊഴിഞ്ഞ സമയമായതിനാൽ ദുരന്തം ഒഴിവായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ശുചീകരിച്ചു.